Tuesday 27 November 2018

second weekly reflection[19/11/18-24/11/18]

                   19 / 11 / 18 തിങ്കളാഴ്ച രാവിലെ 9 .30 നു സ്കൂളിൽ എത്തിച്ചേർന്നു .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞാൻ ക്ലാസ്സിലേക്ക് പോയി .ഇന്ന് എനിക്ക് 8 ബിയിൽ മാത്രമേ ക്ലാസ് ഉള്ളൂ .ബാക്കിയുള്ള സമയം ലെസൻ പ്ലാൻ എഴുതുകയായിരുന്നു .ഇന്ന് 8 ബിയിൽ 4 മത്തെ പിരീഡ് ആയിരുന്നു .ഹോർത്തൂസ് മലബാറിക്കസ് എന്ന പാഠഭാഗമാണ് ഞാൻ പഠിപ്പിച്ചത് .ഹോർത്തൂസ് മലബാറിക്കസ് എന്താണെന്നും അവയുടെ ഉത്ഭവവും ഉപയോഗവും കുട്ടികൾക്കു പറഞ്ഞു കൊടുത്തു .ആക്ടിവിറ്റി കാർഡും ,ഫോളോ അപ് ആക്ടിവിറ്റിയും കൊടുത്തു .ഇന്ന് നന്നായി ക്ലാസ് എടുക്കാൻ കഴിഞ്ഞു .
                    21 / 11 / 18 ബുധനാഴ്ച പതിവുപോലെ 9 .30 നു സ്കൂളിൽ എത്തിച്ചേർന്നു .3,4 പിരീഡ് മലയാളത്തിളക്കം എന്ന പരിപാടിയിൽ ടീച്ചേഴ്സിനെ സഹായിക്കാൻ പോയി .പിന്നീട 6 മത്തെ പിരീഡ് 9 ബിയിൽ വൃക്കകൾ എന്ന പാഠഭാഗം പഠിപ്പിച്ചു .കുട്ടികൾക്ക് വളരെ അധികം ഇഷ്ടമായി .ബാക്കി സമയം ലെസ്സൻ  പ്ലാൻ തയ്യാറാക്കുകയായിരുന്നു .ലേണിംഗ്‌ എയ്ഡ് ആയി വീഡിയോയാണ് കാണിച്ചത് .

                  22 / 11 / 18 വ്യാഴാഴ്ച രാവിലെ 9 .30 നു സ്കൂളിൽ എത്തിച്ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടശേഷം ക്ലാസ് റൂമിൽ എത്തി .ഇന്ന് 8 ആം ക്ലാസ്സിലെ കുട്ടികൾക്കു ശിശു സംരക്ഷണത്തോടു അനുബന്ധിച്ചുള്ള ക്യാമ്പ് തുടങ്ങുകയാണ് .മൂന്നു ദിവസത്തേക്കാണ് ക്യാമ്പ് നടത്തുന്നത് .അതിനാൽ എട്ടു ബിയ്ക്ക് ക്ലാസ് ഇല്ലായിരുന്നു .ഉള്ള സമയം ലെസൻ  പ്ലാൻ തയാറാക്കുകയും ,അവസാനത്തെ പിരീഡ് ഒൻപത് ബിയിൽ നെഫ്രോണിന്റെ ഘടനയെ കുറിച്ച് പഠിപ്പിക്കുകയും ചെയ്തു .അതിനായി ലേണിങ് എയ്ഡ്‌സ് തയാറാക്കുകയും ചെയ്തു .

                  23 / 11 / 18 വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് സ്കൂളിൽ എത്തി .അറ്റന്റൻസ് ബുക്കിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിലേക്ക് പോയി .പിന്നീടുള്ള സമയം ലെസ്സൻ പ്ലാൻ തയാറാക്കുകയും ,മൂന്നു ,നാല് പിരീഡുകളിൽ മലയാളത്തിളക്കം പരിപാടിയിൽ പങ്കെടുത്തു .ടീച്ചേഴ്സിനെ സഹായിക്കുകയും ചെയ്തു .

                 24 / 11 / 18 ശനിയാഴ്ച ക്ലാസ് ഉണ്ടായിരുന്നു .ഒൻപത് മുപ്പതിന് സ്കൂളിൽ എത്തിച്ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സിലേക്ക് പോയിരുന്നു .ഇന്ന് എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല അതിനാൽ ലെസ്സൻ പ്ലാൻ തയാറാക്കി കൊണ്ടിരുന്നു .

Wednesday 21 November 2018

WEEKLY REFLECTION

               അദ്ധ്യാപക പരിശീലനം -രണ്ടാം ഘട്ടം 

                                  7 . 11 .2 0 1 8 മുതൽ രണ്ടാം ഘട്ട അധ്യാപക
പരിശീലനം  ആരംഭിക്കുകയാണ്. 40 ദിവസത്തെ ട്രെയിനിംഗ് ആണ് ലഭിച്ചത് .സെന്റ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ ആണ് ഞങ്ങൾക്കു ലഭിച്ചത് .ഞങ്ങൾ രണ്ടു പേരായിരുന്നു ഇവിടേക്ക് നിയോഗിക്കപ്പെട്ടത് .ഞങ്ങൾ കൃത്യം 9 .1 5 ന് സ്കൂളിൽ എത്തി .ഹെഡ് മാസ്റ്ററിനെ കണ്ട് അറ്റെൻഡൻസ് രജിസ്റ്റർ കൊടുത്തു .എനിക്ക് പഠിപ്പിക്കാൻ കിട്ടിയ ക്ലാസ്സ് 8 ബി യും 9 ബി യും ആണ് .ബയോളജി ടീച്ചർ മിനിമോൾ ടീച്ചർ ആണ് ക്ലാസ്സെടുക്കാൻ നിർദ്ദേശിച്ചത് .ടൈംടേബിൾ അനുസരിച്ചു തിങ്കൾ ,ബുധൻ , വ്യാഴം എന്നീ ദിവസങ്ങളിലാണ് എനിക്ക് ക്ലാസുകൾ ലഭിച്ചത് .8 ബിയിൽ തിങ്കളാഴ്ച നാലാമത്തെ പിരീഡും ,വ്യാഴാഴ്ച രണ്ടാമത്തെ പീരീഡും 9 ബിയിൽ ബുധനാഴ്ച ആറാമത്തെ പിരീഡും വ്യാഴാഴ്ച എട്ടാമത്തെ പിരീഡും ആണുള്ളത് .ചൊവ്വ ,വെള്ളി എന്നീ ദിവസങ്ങളിൽ ക്ലാസുകൾ ഇല്ല .
                            8 .11 .2018 രാവിലെ 9 .30 നു സ്കൂളിൽ എത്തി .അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിൽ എത്തി .ഉച്ചവരെ കഥകളിയുടെ ക്ലാസ് നടക്കുകയായിരുന്നു .അതിനാൽ എട്ടാം ക്ലാസ്സിനെ പഠിപ്പിക്കാൻ കഴിഞ്ഞില്ല .പിന്നീട് അവസാനത്തെ പിരീഡ് ഒൻപതാം ക്ലാസ്സിൽ കയറുകയും കുട്ടികളെ പരിചയപ്പെടുകയും സൗഹൃദ ബന്ധം സ്ഥാപിക്കുകയും ചെയ്‌തു .മനുഷ്യ ശരീരത്തിലെ വിസർജന അവയവത്തെ കുറിച്ചു ക്ലാസ് ഇടതു.ആക്ടിവിറ്റി കാർഡ് ,ലേണിങ് എയിഡ്സ് ,ഫോള്ളോ അപ് ആക്ടിവിറ്റി എന്നിവ നൽകി .പുതിയ അറിവുകൾ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു .
                              
                            9 .11 .2018 രാവിലെ 9 .30 ന് സ്കൂളിൽ എത്തിച്ചേർന്നു .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസിൽ എത്തിച്ചേർന്നു .ഇന്നത്തെ ദിവസം എനിക്ക് പീരീഡ് ഉണ്ടായിരുന്നില്ല .അതിനാൽ ലെസ്സൻ പ്ലാൻ ,ലേണിംഗ് എയ്ഡ്സ് തയാറാക്കുകയും ചെയ്തു .
                            


                    ടീച്ചിങ് പ്രാക്ടീസ് [12 .11 .2018 -16 .11 .2018 ]

                            12 .11 .2018 തിങ്കളാഴ്ച പതിവുപോലെ ഒൻപതു മുപ്പതിന് സ്കൂളിൽ എത്തിച്ചേർന്നു .ഇന്ന് എട്ടു ബി യിൽ ക്ലാസ് ഉണ്ടായിരുന്നതിനാൽ ലേണിംഗ് എയ്ഡ്സ് ,ആക്ടിവിറ്റി കാർഡ് ,ലെസ്സൺ പ്ലാൻ എന്നിവ തയാറാക്കി വെച്ചു .ഇന്ന് എട്ടു ബി യിൽ നാലാമത്തെ പിരീഡ് ആയിരുന്നു .ജീവികളുടെ വർഗ്ഗീകരണത്തെ കുറിച്ചാണ് ഞാൻ പഠിപ്പിച്ചത് .വർഗീകരണം എന്താണെന്നും അവയുടെ പ്രാധാന്യത്തെ കുറിച്ചും പഠിപ്പിച്ചു .ഫോളോ അപ് ആക്ടിവിറ്റി ,ആക്ടിവിറ്റി കാർഡ് എന്നിവ ചെയ്യിച്ചു .അവര്ക് പരിചിതമായ ഒരു പാഠഭാഗം ആയിരുന്നു ഇത് .ബാക്കി ഉള്ള സമയം ഞാൻ ലെസൻ പ്ലാൻ എഴുതുകയായിരുന്നു .

                            13 .11 .18 ചൊവ്വാഴ്ച ഒൻപതു മുപ്പതിന് സ്കൂളിൽ ഒൻപത് മുപ്പതിന് എത്തിച്ചേർന്നു .ഇന്ന് എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല .എന്നാൽ ടീച്ചറിന്റെ നിർദ്ദേശ പ്രീകാരം എട്ടു ബിയിൽ പഠിപ്പിക്കാൻ കയറുകയും വർഗ്ഗീകരണ ശാസ്ത്രത്തിലെ പ്രധാന ശാസ്ത്രജ്ഞന്മാരെ കുറിച്ച് പഠിപ്പിക്കുകയും ചെയ്തു .നന്നായി ബ്ലാക്ക് ബോർഡ് ഉപയോഗിക്കാൻ കഴിഞ്ഞു .ബാക്കി സമയം ലെസൻ പ്ലാൻ തയാറാക്കി .
                           14 .11 .2018 ബുധനാഴ്ച ഒൻപതു മുപ്പതിന് സ്കൂളിൽ എത്തിച്ചേർന്നു .ടീച്ചറിന്റെ നിർദ്ദേശ പ്രകാരം മൂന്നാമത്തെ പിരീഡ് എട്ടു ബിയിൽ പഠിപ്പിക്കാൻ കയറി .കാൾ ലിനിയാസിന്റെ വർഗ്ഗീകരണ തലങ്ങൾ പഠിപ്പിച്ചു .ഇന്ന് ആറാമത്തെ പിരീഡ് ഒൻപതാം ക്ലാസ്സിൽ പിരീഡുണ്ടായിരുന്നു .എന്നാൽ ആ സമയം ശിശുദിനത്തിന്റെ ക്വിസ് മത്സരം നടത്തുകയായിരുന്നു .അതിനാൽ ക്ലാസ് കിട്ടിയില്ല .പിന്നീടുള്ള സമയം ലെസൻ പ്ലാൻ തയാറാക്കുകയും ചെയ്തു .

                           15 .11 .2018 വ്യാഴാഴ്ച രാവിലെ ഒൻപതു മുപ്പതിന് സ്കൂളിൽ എത്തി ചേർന്ന് .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സിലേക്ക് പോയി .ഇന്ന് എട്ടു ബിയിൽ രണ്ടാമത്തെ പിരീഡും ഒൻപതു ബിയിൽ അവസാനത്തെ പിരീഡുമായിരുന്നു ക്ലാസ്സുണ്ടായിരുന്നത് .എട്ടിൽ വർഗ്ഗീകരണ ശാസ്ത്രം എന്തെന്നും ഒൻപതു ബിയിൽ യൂറിയ നിര്മാണത്തെക്കുറിച്ചും ക്ലാസ് എടുത്തു .ബാക്കി ഉള്ള സമയം ലെസൻ പ്ലാൻ തയാറാക്കി.
                             16 .11 .2018 വെള്ളിയാഴ്ച രാവിലെ ഒൻപതു മുപ്പതിന് സ്കൂളിൽ എത്തി ചേർന്ന് .ഇന്ന് എനിക്ക് പിരീഡ് ഉണ്ടായിരുന്നില്ല .എന്നാൽ മൂന്നാമത്തെ പിരീഡ് എട്ടു ബിയിൽ സുബ്സ്റ്റിട്യൂഷൻ ലഭിച്ചു .പൂച്ചയുടെ വർഗ്ഗീകരണ തലങ്ങൾ പഠിപ്പിച്ചു കൊടുത്തു .ഫോളോ അപ് ആക്ടിവിറ്റി ,ആക്ടിവിറ്റി കാർഡ് എന്നിവ ചെയ്യിച്ചു .പിന്നീട് രണ്ടു മുതൽ മൂന്നു മണി വരെ സ്കോളർഷിപ് പരീക്ഷ നടത്തുന്നതിൽ സഹായിക്കാൻ പോയി .പിന്നീടുള്ള സമയം ലെസൻ പ്ലാൻ തയാറാക്കുകയും ചെയ്തു.