Monday 31 December 2018

               അദ്ധ്യാപക പരിശീലനം രണ്ടാം ഘട്ടം [3/ 12 /18 -7 / 12 / 18 ]  

              3 / 12 / 18 തിങ്കൾ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു .അറ്റന്റൻസ്‌ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ് മുറിയിൽ എത്തി .ഇന്ന് എനിക്ക് നാലാമത്തെ പിരീഡ് 8 ബിയിലും 5 ,6 പിരീഡ് 9 ബിയിലും ക്ലാസ്സ് ഉണ്ടായിരുന്നു .8 ബിയിൽ നോട്ട് കൊടുക്കുകയായിരുന്നു .മൂത്രം രൂപപ്പെടുന്നതെങ്ങനെ എന്നത്  എങ്ങനെ എന്ന്‌ ക്ലാസ്സ് എടുത്തു .ലെസ്സൻ പ്ലാൻ എഴുതുകയും ചെയ്തു .
            
              4 / 12 / 18 ചൊവ്വ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു ലെസൻ പ്ലാൻ എഴുതുകയും ഇന്ന് സബ്‌സ്റ്റിട്യൂഷൻ 3 ,6 പിരീഡ് 9 ബിയിൽ കയറി ക്ലാസ്സ് എടുത്തു .വൃക്ക രോഗങ്ങളൂം ,ഹീമോ ഡയാലിസിസ് ,വൃക്ക മാറ്റിവെക്കൽ എന്നിവ ക്ലാസ്സ് എടുത്തു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കി .കുട്ടികളെ കൊണ്ട് ആക്ടിവിറ്റികാർഡ് ചെയ്യിച്ചു .ഇതിനായി വേണ്ട ലേണിംഗ് എയ്ഡ്സ് തയ്യാറാക്കി .മറ്റു പരിപാടികൾ ഒന്നും തന്നെ അന്നു ഉണ്ടായിരുന്നില്ല .

              5 / 12 / 18 ബുധൻ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു .ആറാമത്തെ പിരീഡ് മാത്രമേ എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നുള്ളു .കരൾ ,ത്വക്ക് തുടങ്ങിയ ഭാഗങ്ങൾ ആണ് ഇന്ന് ക്ലാസ്സ് എടുത്തത് .ബാക്കി സമയം ലെസ്സൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .

               6/ 12 /18 വ്യാഴം രാവിലെ ഒൻപത് മുപ്പതിന് സ്കൂളിൽ എത്തി ചേർന്നു .8ബിയിൽ പഠിപ്പിച്ചു തീർന്നതിനാൽ ആ പിരീഡ് ഒൻപത് ബിയിൽ വിസർജനം മറ്റു ജീവികളിൽ എന്ന പാഠഭാഗം പഠിപ്പിച്ചു .ആക്ടിവിറ്റി കാർഡ് കുട്ടികളെ കൊണ്ട് ചെയ്യിച്ചു .ലേണിങ് എയ്ഡ്സ് തയാറാക്കുകയും ചെയ്തു .ബാക്കി സമയം ലെസ്സൻ പ്ലാൻ തയ്യാറാക്കി .

               7 / 12 18 വെള്ളി രാവിലെ സ്കൂളിൽ എത്തി ചേർന്നു .ഒൻപത് ബിയിൽ സബ്സ്റ്റിട്യൂഷൻ കിട്ടി .അതിനാൽ വിസർജനം സസ്യങ്ങളിൽ എന്ന പാഠഭാഗം പഠിപ്പിച്ചു .ബാക്കി സമയം ലെസ്സൻ പ്ലാൻ എഴുതുകയും ചെയ്തു ഇന്നുക്ലാസ്സ് അവസാനിക്കുകയാണ് .ഇനി ക്രിസ്മസ് വെക്കേഷൻ ആണ്‌ .അതിനു ശേഷം 31 നു ആണ് ഇനി ക്ലാസ്സ് തുടങ്ങുക .

No comments:

Post a Comment