Sunday 6 January 2019

അദ്ധ്യാപക പരിശീലനം രണ്ടാം ഘട്ടം [31 / 12 / 18 -5 / 1 / 19 ]

                          31 / 12 / 18 തിങ്കൾ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ്സ് മുറിയിലെത്തി .ലെസൻ പ്ലാൻ തയ്യാറാക്കി .3 ,4 പിരീഡ് എനിക്ക് 8 ബിയിൽ ക്ലാസ്സുണ്ടായിരുന്നു .വൈവിധ്യം നില നിൽപിനു ,ഭക്ഷ്യ ശൃംഖല തുടങ്ങിയ പാഠഭാഗങ്ങൾ ഞാൻ ഇന്ന് ക്ലാസ്സെടുത്തു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കി .

                         1 / 1 / 2019 ചൊവ്വ രാവിലെ 9 .30 ന് സ്കൂളിൽ എത്തി ചേർന്നു .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സ് മുറിയിൽ എത്തി .ഇന്ന് ന്യൂ ഇയർ ആയതിനാൽ കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു .ഇന്ന് 4 -മതെ പിരീഡ് 8 ബിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു .പോഷണ തലങ്ങൾ എന്ന പാഠഭാഗം ഞാൻ ക്ലാസ്സെടുത്തത് .പിന്നീട് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്കു പോകുകയും ചെയ്തു .

                          4 / 1 / 2019 വെള്ളി രാവിലെ 9 .30 ന് സ്കൂളിൽ എത്തിച്ചേർന്നു .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ് മുറിയിൽ എത്തി .ലെസൻ പ്ലാൻ തയാറാക്കുകയും ചെയ്തു .ഇന്ന് രണ്ടാമത്തെ പിരീഡ്എട്ട് ബിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു .ആവാസ വ്യവസ്ഥയിലെ പ്രതി പ്രവർത്തനങ്ങൾ എന്ന പാഠഭാഗം പഠിപ്പിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .
                              ശനിയാഴ്ച ആയിരുന്നു ഇന്ന് .എല്ലാ ദിവസത്തെയും പോലെ ഇന്നും രാവിലെ എത്തി .ഇന്ന് എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല .ഇന്ന് ഉച്ചവരെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു .അതിനാൽ ഉള്ള സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .
                           

No comments:

Post a Comment