Sunday 13 January 2019

              അദ്ധ്യാപക പരിശീലനം രണ്ടാം ഘട്ടം [7/ 1 / 19 -11 / 1 / 19 ]    

         7 / 1 / 19 തിങ്കൾ രാവിലെ 9 .30 നു സ്കൂളിൽ എത്തിച്ചേർന്നു .അറ്റന്റൻസ്‌ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിൽ എത്തിച്ചേർന്നു .ഇന്ന് എനിക്ക് 8 ബിയിൽ ക്ലാസ് ഉണ്ടായിരുന്നു .ഞാൻ വൈവിധ്യമാർന്ന ആവാസ വ്യവസ്ഥ ,ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം എന്നിവ ക്ലാസ് എടുത്തു .അതിനായി വേണ്ടുന്ന ലെസൻ പ്ലാൻ തയ്യാറാക്കി ,കുട്ടികളെ കൊണ്ട് ആക്ടിവിറ്റി കാർഡ് ചെയ്യിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .

           10 / 1 / 19 വ്യാഴം രാവിലെ 9 .30 നു സ്കൂളിൽ എത്തിച്ചേർന്നു .അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സ് മുറിയിലെത്തി .ഇന്ന് എനിക്ക് 8 ബിയിലും 9 ബിയിലുമാണ് ക്ലാസ്സ് ഉണ്ടായിരുന്നത് .8 ബിയിൽ ജൈവ വൈവിധ്യ ശോഷണം ,അറ്റു പോയ കണ്ണികൾ എന്നിവ പഠിപ്പിച്ചു .9 ബിയിൽ അടുത്ത പാഠം പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു .കുട്ടികളെ കൊണ്ട് ആക്ടിവിറ്റി കാർഡ് ചെയ്യിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .

          11 നു രാവിലെ സ്കൂളിൽ എത്തി .രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ് മുറിയിലെത്തി .ഇന്ന് എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല .എന്നാൽ എട്ടു ബിയിൽ സബ്സ്റ്റിട്യൂഷൻ ലഭിച്ചു .വൈവിധ്യം സംരക്ഷിക്കാം ,റെഡ് ഡേറ്റ ബുക്ക് എന്നിവ പഠിപ്പിച്ചു .കുട്ടികളെ കൊണ്ട് ആക്ടിവിറ്റി കാർഡ് ചെയ്യിച്ചു .ബാക്കി സമയം ലെസൻ പ്ലാൻ തയ്യാറാക്കി .

No comments:

Post a Comment